Share this Article
News Malayalam 24x7
തെരുവുനായയ്ക്ക് നേരെ ക്രൂരത; കഴുത്തറുത്ത് കൊന്ന നിലയിൽ
വെബ് ടീം
posted on 13-08-2026
1 min read
stray dog

തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി. നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ നായയെ കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കഴുത്തിൽ ആഴത്തിലേറ്റ മുറിവിനെ തുടർന്ന് രക്തം വാർന്നാണ് നായ ചത്തത്.

ഇന്ന് രാവിലെയാണ് കഴുത്തറുത്ത നിലയിൽ നായയെ നാട്ടുകാർ കണ്ടത്. വണ്ടി തട്ടിയുണ്ടായ അപകടമല്ലെന്നും നായയുമായി അടുത്തിടപഴകി പരിചയമുള്ളവരാണ് പിന്നിലെന്നും നാട്ടുകാർ ആരോപിച്ചു. വിവരമറിഞ്ഞ പാടെ സമീപത്തുണ്ടായിരുന്ന ഡോക്ടർ പരാതി കൊടുത്തിരുന്നെന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നാട്ടുകാർ പ്രതികരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories