Share this Article
News Malayalam 24x7
ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയില്‍ സ്ഥാനാരോഹണം ചെയ്തു
archbishop changanassery


സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടവും, മാര്‍ ജോസഫ് കല്ലറങ്ങാട്ടും സഹകാര്‍മികരായി. വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ലിയോ പോള്‍ദോ ജിറേലി സന്ദേശം നല്‍കി. നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്, തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ലത്തീന്‍ രൂപതാ തിരുവനന്തപുരം അധ്യക്ഷന്‍ ഡോ. ജോസഫ് നെറ്റോ, വിവിധ സഭാധ്യക്ഷന്‍മാര്‍, സീറോ മലബാര്‍ സഭയിലെ ബിഷപ്പുമാര്‍, വൈദികര്‍, സന്ന്യസ്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത് ആര്‍ച്ച് ബിഷപ്പാണ് മാര്‍ തോമസ് തറയില്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories