Share this Article
Union Budget
സ്വകാര്യബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചു; നിരവധിപേർക്ക് പരിക്ക്; അപകടം കോഴിക്കോട് ദേശീയപാതയിൽ
വെബ് ടീം
posted on 24-05-2025
1 min read
bus accident

കോഴിക്കോട്: ദേശീയപാതയില്‍ കൊയിലാണ്ടി തിക്കോടി പാലൂരില്‍ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം. പാലൂര്‍ ജൂമാ മസ്ജിദിന് സമീപം ശനിയാഴ്ച വൈകുന്നേം നാലുമണിയോടെയാണ് അപകടം നടന്നത്. കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കിംഗ് ലെയര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.കണ്ണൂര്‍ ഭാഗത്തേക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് സര്‍വീസ് റോഡില്‍ ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി താല്‍ക്കാലിമായി നിര്‍മ്മിച്ച കോൺക്രീറ്റ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുയാത്രക്കാരായ ഏഴുപേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ നന്തിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories