Share this Article
News Malayalam 24x7
കാട്ടാനക്ക് നേരെ യുവാക്കളുടെ പ്രകോപനം; ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്‌
വെബ് ടീം
posted on 10-06-2023
1 min read
youth provokes Wild Elephant in Thrissur

തൃശ്ശൂർ വെറ്റിലപ്പാറയിൽ കാട്ടാനക്ക് നേരെ യുവാക്കളുടെ പ്രകോപനം. മുന്നറിയിപ്പ് ലംഘിച്ച് കാട്ടാനയ്ക്ക് അരികിലെത്തിയാണ് യുവാക്കള്‍ കാട്ടാനയെ പ്രകോപിപ്പിച്ചത്. വെറ്റിലപ്പാറ പ്ലാന്റേഷനിൽ പതിനേഴാം ബ്ലോക്കിൽ ഇന്നലെയായിരുന്നു സംഭവം. മുന്നറിയിപ്പ് ലംഘിച്ച് പ്ലാന്റേഷൻറെ അകത്തേക്ക് കടന്നതോടെ യുവാക്കളെ ആന ആക്രമിക്കാൻ തുടങ്ങി.


തോടെ വന്യജീവി ഫോട്ടോഗ്രാഫർ ഹരിപ്രസാദ് യുവാക്കളെ രക്ഷിക്കുകയായിരുന്നു.യുവാക്കൾ മദ്യലഹരിയിൽ ആയിരുന്നു എന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ അതിരപ്പള്ളി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർക്കും വാഴച്ചാൽ ഡി എഫ് ഒ ക്കും നാട്ടുകാർ പരാതി നൽകി. കൂട്ടുകമ്പൻ എന്ന കാട്ടാനയെയാണ് യുവാക്കൾ പ്രകോപിപ്പിച്ചത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories