കൊച്ചി നോര്‍ത്ത് പറവൂര്‍ പ്രൈവറ്റ് ബസ്റ്റാന്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാര്‍ഥികളാണ് നടുറോഡില്‍ തമ്മിലടിച്ചത്. ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് തുടങ്ങിയ സംഘര്‍ഷം നടു റോഡില്‍ വരെ തുടര്‍ന്നു. നഞ്ചക്ക് ഉപയോഗിച്ചാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ ആക്രമിച്ചത്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും നോര്‍ത്ത് പറവൂര്‍ പൊലീസ് അറിയിച്ചു.