Share this Article
News Malayalam 24x7
മാധ്യമപ്രവർത്തകൻ ബിപിൻ ചന്ദ്രൻ അന്തരിച്ചു
Journalist Bipin Chandran passed away

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന്‍അന്തരിച്ചു. സിപിഐഎം നേതാവ് എസ്.രാമചന്ദ്രന്‍പിള്ളയുടെ മകനാണ്. സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയര്‍മാന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത് വരികയായിരുന്നു. ആന്തരികാവയവങ്ങളുടെ തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, ഫിനാന്‍ഷ്യല്‍ ടൈംസ് എന്നീ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories