Share this Article
Union Budget
ബന്ധുവീട്ടിലെത്തിയ പതിനഞ്ചുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
വെബ് ടീം
posted on 20-05-2025
1 min read
drowned

തൃശൂർ പാത്രമംഗലത്ത് പതിനഞ്ചുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കുന്നംകുളം ചെറുവത്തൂർ സുനോജിന്റെ മകൻ അദ്വൈത (15)ണ് മരിച്ചത്. ആദൂരിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു അദ്വൈത്.

വൈകുന്നേരം നാല് മണിക്ക് കൂട്ടുകാരുമൊത്താണ് പാടത്തേക്ക് പോകുന്നതിനിടയിലാണ് സംഭവം. കുളത്തിലേക്ക് ഇറങ്ങിയപ്പോൾ വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു.അദ്വൈത് മുങ്ങിത്താഴുന്നത് കണ്ട മറ്റു കുട്ടികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്.

അര മണിക്കൂറോളം പരിശ്രമിച്ചതാണ് കുട്ടിയെ നാട്ടുകാർ കരയ്ക്ക് കയറ്റിയത്. ഉടൻ ആംബലൻസിൽ മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories