പാലക്കാട് മുതലമടയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട തൊഴിലാളി വെള്ളയ്യനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ഫാംസ്റ്റേ ഉടമയുടെ മകന്‍ പ്രഭുവിനായി പൊലീസ് തെരച്ചില്‍ ഈര്‍ജിതമാക്കി. ഹോംസ്‌റ്റേ ഉടമ രംഗനായകി റിമാന്‍ഡിലാണ്. പട്ടികജാതി പീഡന നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. വെള്ളയ്യനെ ഭകഷണം പോലും നല്‍കാതെ ആറ് ദിവസമാണ് ഫാംസ്‌റ്റേയില്‍ അടച്ചിട്ടത്. തോട്ടത്തില്‍ സൂക്ഷിച്ചിരുന്ന മദ്യം എടുത്തുകുടിച്ചു എന്നാരോപിച്ചാണ് വെള്ളയ്യനെ പൂട്ടിയിട്ടത്. വെള്ളയ്യനെ കാണാതായതോടെ നാട്ടുകാര്‍ പൊലീസിന്റെ സഹായത്തോടെ ഫാംസ്റ്റേ പൊളിച്ചാണ് വെള്ളയ്യനെ രക്ഷപ്പെടുത്തിയത്. ഫാംസ്റ്റേക്ക് പഞ്ചായത്തിന്റെ അനുമതിയില്ലെന്നാണ് വിവരം.