Share this Article
News Malayalam 24x7
യുവാവും യുവതിയും ഒരേ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ
വെബ് ടീം
posted on 04-08-2023
1 min read
women and young men found hanged

വയനാട്: ആദിവാസി യുവാവിനേയും യുവതിയേയും ഒരേ ഷാളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിരവില്‍പ്പുഴ കീച്ചേരി കോളനിയിലാണ് യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊണ്ടര്‍നാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകന്‍ മണിക്കുട്ടന്‍ (22), തൊണ്ടര്‍നാട് പിലാക്കാവ് കോളനിയിലെ വെളുക്കന്റെ മകള്‍ വിനീത (22) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹങ്ങള്‍ ജീര്‍ണ്ണിച്ച അവസ്ഥയിലാണുള്ളത്. വിനീതയും മണിക്കുട്ടനും ഒരുമിച്ച് പാതിരിമന്ദത്ത് താമസിച്ചുവരുന്നതിനിടെ കഴിഞ്ഞയാഴ്ചയാണ് ഇരുവരും ആരോടും പറയാതെ കീച്ചേരി ആദിവാസി കോളനിയിലെത്തിയതെന്നാണ് വിവരം. നാട്ടുകാര്‍ ഇന്നലെവീട് പരിശോധിച്ചപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയില്‍ കണ്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories