Share this Article
Union Budget
മുതിർന്ന മാധ്യമപ്രവർത്തകൻ നവാസ് മേത്തർ രചിച്ച 'ആ താലി മാല തേടി ആരും വന്നില്ല' പുസ്തകത്തിൻ്റെ കവർചിത്ര പ്രകാശനം മുൻ മന്ത്രി കെ.കെ ശൈലജ ടീച്ചർ എം.എൽ.എ നിർവഹിച്ചു; ജൂൺ രണ്ടാം വാരം പുസ്തകം പുറത്തിറങ്ങും
വെബ് ടീം
posted on 19-05-2025
16 min read
A THALI MAALA THEDI AARUM VANNILLA

കണ്ണൂർ : കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ നേർക്കാഴ്ചയും പതിറ്റാണ്ടുകളായുള്ള മാധ്യമപ്രവർത്തനജീവിതത്തിലെ അനുഭവങ്ങളും സംഭവങ്ങളും  കോർത്തിണക്കിയ മുതിർന്ന മാധ്യമപ്രവർത്തകൻ നവാസ് മേത്തർ രചിച്ച ' ആ താലി മാല തേടി ആരും വന്നില്ല ' എന്ന പുസ്തകത്തിൻ്റെ കവർചിത്ര പ്രകാശനം കണ്ണൂരിൽ നടന്നു. കണ്ണൂർ വിഷൻ ടവറിൽ സി.ഒ.എ  ഹാളിൽ  പ്രകാശനം മുൻ മന്ത്രി കെ.കെ ശൈലജ ടീച്ചർ എം.എൽ.എ നിർവഹിച്ചു. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിഎം. ആർ രജീഷ് കുമാർ അധ്യക്ഷത വഹിച്ചു.നവാസ് മേത്തർ ആമുഖ പ്രഭാഷണം നടത്തി.


കൈരളി ബുക്സാണ് പ്രസാധകർ . ദീപിക റസിഡൻ്റ് മാനേജർ  ഫാ : ജോബിൻ വലിയ പറമ്പിൽ, ഡിസിസി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ്, ബി ജെ പി ജില്ലാ പ്രസിഡൻ്റ് ബിജു എളക്കുഴി,നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് ടി.കെ. രമേശ് കുമാർ,മാധവറാവു സിന്ധ്യ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ. പ്രമോദ്,കണ്ണൂർ എ.സി പി പ്രദീപൻ കണ്ണി പൊയിൽ, കേരളവിഷൻ ന്യൂസ് എം ഡി പ്രിജേഷ് അച്ചാണ്ടി, സിനിമ നിർമ്മാതാവ് ലിബർട്ടി ബഷീർ, ജില്ലാ കോടതി ബാർ അസോസിയേഷൻ പ്രസിഡൻ്റ്  അഡ്വ. കെ. വിശ്വൻ, റിട്ട. എസ്.പി പ്രിൻസ് എബ്രഹാം, റിട്ട. ഡിവൈഎസ്പി പി. സുകുമാരൻ,  കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് പി.ശശികുമാർ, വിഹാര എം ഡി കെ.വി. വിനയകുമാർ,കൈരളി ബുക്ക്സ് എം ഡി അശോക് കുമാർ,എന്നിവർ പ്രസംഗിച്ചു. ജൂൺ രണ്ടാം വാരം പുസ്തകം പുറത്തിറങ്ങും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories