Share this Article
News Malayalam 24x7
35 അടി താഴ്ചയിൽ വീണ വയോധികയെ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് പൊലീസ്
വെബ് ടീം
posted on 11-04-2026
1 min read
police


തൃശൂർ: 35 അടി താഴ്ചയുള്ള ഉപയോഗ ശൂന്യമായ മഴവെള്ള സംഭരണിയിൽ വീണ ഇരിങ്ങാലകുട സ്വദേശിയായ 77കാരിയെ  മെഡിക്കൽകോളേജ് പൊലീസ് രക്ഷപ്പെടുത്തി.ശനിയാഴ്ച  രാവിലെ 9 മണിയോടെയാണ് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് ഫോൺകോൾ വരുന്നത്.

മെഡിക്കൽ കോളേജിന് കാഷ്വാലിറ്റിക്കു പുറകുവശത്തുള്ള  ഉപയോഗശൂന്യമായ മഴ വെള്ള സംഭരണിയിൽ 77കാരി വീണ വിവരം അറിഞ്ഞതോടെ ഉടൻതന്നെ സബ് ഇൻസ്പെക്ടർ രാജേഷും സിവിൽ പോലീസ് ഓഫീസർമാരായരമേശ് ചന്ദ്രൻ, ശ്രീജിത്, അഭയ് ഘോഷ് എന്നിവരും ചേർന്ന് സ്ഥലത്തെത്തി.

35 ഓളം താഴ്ചയിൽ വീണ വയോധികയെ വടം ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥർ വളരെ ശ്രമകരമായി മുകളിലെത്തിക്കുകയായിരുന്നു.  വീഴ്ചയിൽ ശരീരത്തിൽ പരിക്കേറ്റ 77കാരിയെ ഉടൻതന്നെ ആംബുലൻസിൽ  രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories