Share this Article
News Malayalam 24x7
ക്ഷേത്രത്തിൽ മോഷ്ടിക്കാന്‍ കയറി, മോഷണത്തിനിടെ കള്ളൻ ഉറങ്ങിപ്പോയി
വെബ് ടീം
posted on 11-04-2026
1 min read
senthil

തിരുവനന്തപുരം വെള്ളറടയില്‍ അമ്പലത്തില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ ഉറങ്ങിപ്പോയി. കുടപ്പനമൂട് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് തമിഴ്നാട്ടുകാരന്‍ സെന്തില്‍ പിടിയിലായി.കമ്മറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്ന് തമിഴ്നാട് സ്വദേശി സെന്തിലിനെ പിടികൂടി .ഇവിടെ വൈകുന്നേരം  മാത്രം പൂജയുള്ളൂ.

ശ്രീകോവിൽ നട തുറക്കാൻ സാധിക്കാതെ വന്നതോടെ പൂജാരിയാണ് ഇയാളെ കാണുന്നത്.തുടർന്ന് പൊലീസെത്തി സെന്തിലിന്റെ കയ്യിൽ നിന്ന്  സോപ്പ്, എണ്ണ എന്നിവ കണ്ടെടുത്തു.പക്ഷെ ഇതെല്ലാം ഇവിടെ നിന്നല്ല എന്നല്ലെന്നാണ് വിവരം. ഇയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്നാണ് വിവരം.ക്ഷേത്രത്തിൽ കയറിയ കള്ളൻ ഇരുന്നുറങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ക്ഷേത്ര പൂജാരി എത്തി വിളിച്ചുണർത്താൻ ശ്രമിച്ചിട്ടും കള്ളൻ ഉറക്കം തന്നെ. ഒടുവിൽ മയക്കം വിട്ട്  ഉണർന്നപ്പോൾ കള്ളന് വിലങ് വീണു.നെയ്യാറ്റിൻകര കോവില്ലുർ കഴുകുവാൽവട്ടം ഭഗവതി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്ര പൂജാരി നട തുറക്കാൻ എത്തിയപ്പോൾ ശ്രീ കോവിൽ തുറക്കാൻ സാധിച്ചില്ല.  പരിശോധനയിൽ പൂട്ട് , പൊളിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായി തകരാറിലായതാണെന്ന് മനസ്സിലായി. 

അപ്പോഴാണ് ക്ഷേത്ര തിടപ്പള്ളിയിയുടെ വാതിൽ പൊളിച്ച് അകത്തിരുന്ന് ഉറങ്ങുന്ന മോഷ്ടാവ് സെന്തിലിനെ കാണുന്നത്.   തമിഴ്നാട്ടിലെയും കേരളത്തിലെയും അതിർത്തിയിലുള്ള  ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സെന്തിലിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. 

നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്  ചെയ്തു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories