Share this Article
News Malayalam 24x7
സ്കൂളിലേക്ക് പോകവെ ദേഹത്തേയ്ക്ക് മരം വീണു; എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്, സംഭവം കണ്ണൂരിൽ
വെബ് ടീം
posted on 30-07-2026
1 min read
tree fall

കണ്ണൂരിൽ മരം വീണ് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്. ചെറുപുഴ കാക്കയഞ്ചാൽ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് ഫയാസിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. മരം മുറിക്കുന്നതിനിടെ അതുവഴി നടന്നുപോകുകയായിരുന്ന വിദ്യാർത്ഥിയുടെ മേൽ മരം വീഴുകയായിരുന്നു.

പരിക്കേറ്റ ഫയാസിനെ ഉടൻ തന്നെ ചെറുപുഴ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടയിലാണ് ഫയാസിന് പരിക്കേറ്റത്. മരം വീണതിന് പിന്നാലെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ വിദ്യാർത്ഥി ചികിത്സയിൽ തുടരുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories