Share this Article
News Malayalam 24x7
ആർ സുഗതന് അവധി, രണ്ട് സ്വതന്ത്രരുടെ പിന്തുണയിൽ പാസാക്കി, പ്ലക്കാർഡുകൾ ഉയർത്തി പ്രതിപക്ഷ പ്രതിഷേധം
വെബ് ടീം
posted on 31-07-2026
1 min read
r sugathan

തിരുവനന്തപുരം:കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അവധി.  സുഗതന്റെ അവധി അപേക്ഷ കൗണ്‍സില്‍ അംഗീകരിച്ചു. ആറ് മാസം കൗണ്‍സിലിൽ ഹാജരാകാതിരിക്കുന്നതിനാണ് അനുമതി.  രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് പാസാക്കിയത്.51 പേർ അവധി അപേക്ഷ പിന്താങ്ങി പാസ്സാക്കിയതായി മേയർ വിവി രാജേഷ്  അറിയിച്ചു.

പൗണ്ട് കടവ് വാർഡിൽ നിന്ന് ജയിച്ച സുധീഷ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസ് വിമതനായി മത്സരിച്ചതാണ് സുധീഷ്.

വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതൻ ജയിൽ സൂപ്രണ്ട് മുഖേനയാണ് അവധി അറിയിച്ചത്. ആറുമാസത്തേക്ക് ഹാജരാകാൻ കഴിയില്ല എന്നാണ് അറിയിച്ചിട്ടുള്ളത്.അത് അംഗീകരിക്കുന്നു എന്ന് മേയർ വി വി രാജേഷ് കൗൺസിലിനെ അറിയിച്ചു. പൗണ്ട് കടവ് വാർഡ് കൗൺസിലർ സുധീഷ് ഉൾപ്പെടെ 51 പേർ കൈ ഉയർത്തി അവധി അപേക്ഷ അംഗീകരിച്ചു എന്ന് മേയർ. തുടർന്ന്  നഗരസഭ അവധി അനുവദിച്ചു.

അതേ സമയം  ശക്തമായ എതിർപ്പാണ് പ്രതിപക്ഷം നടത്തിയത്.പ്ലക്കാർഡുകൾ ഉയർത്തി പ്രതിപക്ഷ പ്രതിഷേധം .അവധി അനുവദിച്ചതിനെ നിയമപരമായി നേരിടുമെന്ന് യുഡിഎഫ് അറിയിച്ചു. എന്ത് നിയമപ്രകാരമാണ് അവധി നൽകിയതെന്ന് കെ എസ് ശബരിനാഥൻ ചോദിച്ചു.സുധീഷ് കോൺഗ്രസ് കൗൺസിലർ അല്ലെന്നും ശബരിനാഥൻ.
  നിയമ വശങ്ങൾ പരിശോധിക്കുമെന്ന് നഗരസഭാ സെക്രട്ടറി  അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories