Share this Article
News Malayalam 24x7
ഡ്രോണും കെഡാവർ നായ്ക്കളെ ഉപയോ​ഗിച്ചുമുള്ള തെരച്ചിലിനിടെ ഊര് മൂപ്പന്റെ മൃതദേഹം ഉൾക്കാട്ടിൽ കണ്ടെത്തി, കാണാതായത് ഒരു മാസം മുൻപ് മുതൽ, സമൻസിനെ തുടർന്നുണ്ടായ മനോവിഷമത്തിലെന്ന് വീട്ടുകാർ
വെബ് ടീം
posted on 31-07-2026
1 min read
mohandas

പത്തനംതിട്ട: തെരച്ചിലിനിടെ കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിന്റെ മൃതദേഹം ഉൾക്കാട്ടിൽ കണ്ടെത്തി. ഒരു മാസം മുൻപാണ് മോഹൻദാസിനെ കാണാതായത്.

കോടതിയിൽ നിന്ന് സമൻസ് വന്നതിന് പിന്നാലെയാണ് മോഹൻദാസ് കാട് കയറിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പൊലീസുദ്യോ​ഗസ്ഥർ തെരച്ചിൽ നടത്തിവരികയായിരുന്നു. പാറയുടെ ചെരുവിലായി മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു ഊര് മൂപ്പന്റെ മൃതദേഹം കണ്ടെടുത്തത്. പൂർണമായും ജീർണിച്ച രീതിയിലായിരുന്നു മൃതദേഹം. ഉൾവനത്തിലായിരുന്നു മൃതദേഹം.

ജൂൺമാസം അവസാനമായിരുന്നു ഊര് മൂപ്പൻ മോഹൻദാസ് കാട് കയറിയത്. കോടതിയിൽ നിന്ന് കേസുമായി ബന്ധപ്പെട്ട എത്തിയ സമൻസിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് മോഹൻ ദാസ് കാട് കയറിയതെന്ന് വീട്ടുകാർ സാക്ഷ്യപ്പെടുത്തിയിരുന്നു. ഡ്രോൺ ഉപയോഹ​ഗിച്ചും കെഡാവർ നായ്ക്കളെ ഉപയോ​ഗിച്ചും പരിശോധന നടത്തിയിരുന്നു. തുടർന്ന് ഇന്ന് നടത്തിയ സമ​ഗ്ര പരിശോധനയിലാണ് ഉൾക്കാട്ടിൽ നിന്നും മൃതദേഹം ലഭിച്ചിരിക്കുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories