Share this Article
News Malayalam 24x7
ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപ്പെട്ട മൂന്ന് സ്ത്രീകൾ അത്ഭുതകരമായി രക്ഷപ്പെട്ടു
വെബ് ടീം
7 hours 42 Minutes Ago
1 min read
blangad

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപ്പെട്ട മൂന്നു സ്ത്രീകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂർ വിയ്യൂർ സ്വദേശികളായ സബിത, സാഹില, അശ്വതി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം.

മൂന്നുപേരും കടലിൽ ഇറങ്ങി നിൽക്കുന്നതിനിടയിൽ പെട്ടെന്ന് ശക്തമായ തിരയിൽപ്പെടുകയായിരുന്നു. ഇതോടെ മൂന്നുപേരും കടലിലേക്ക് വീഴുകയും അടുത്ത തിരമാലയിൽ വീണ്ടും കരക്കെത്തുകയുമായിരുന്നു. ഉടൻ തന്നെ കടൽ തീരത്തുണ്ടായിരുന്നവർ മൂന്നു പേരേയും വലിച്ചു കയറ്റി. പിന്നീട് ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ഇവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories