Share this Article
News Malayalam 24x7
മീന്‍പിടിക്കുന്ന വിഡിയോകളിലൂടെ വൈറല്‍, തംബുരു വീട്ടിനുള്ളില്‍ മരിച്ച നിലയില്‍;
വെബ് ടീം
2 hours 44 Minutes Ago
1 min read
thamburu

കോട്ടയം: മീൻപിടിത്ത വീഡിയോകളിലൂടെ ശ്രദ്ധേയ ആയ  യൂട്യൂബറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരുവിനെയാണ് പുളിഞ്ചുവട്ടിലെ വാടക വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.

'തംബുരു ക്വീൻഫിഷർ' എന്ന യൂട്യൂബ് ചാനലില്‍ മൽസ്യബന്ധന വിഡിയോകള്‍ ചെയ്തിരുന്നു. ഇന്നലെ വൈകിട്ടോടെ മകളാണ് തംബുരുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കു ടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഭര്‍ത്താവുമായി അകന്നു കഴിയുന്ന തംബുരു മകള്‍ക്കൊപ്പമാണ് വാടക വീട്ടില്‍ താമസിച്ചിരുന്നത്. വൈകീട്ട് സ്കൂള്‍ കഴിഞ്ഞെത്തിയ മകളാണ് തംബുരുവിനെ മരിച്ച നിലയില്‍ കാണുന്നത്. വൈക്കം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories