കോഴിക്കോട് ചെറൂട്ടി റോഡിലെ വേഗോ ഹോളിഡേയ്‌സ് ടൂർസ് ആൻഡ് ട്രാവൽസ് ഉടമ ഫൈജാസിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നാല് പേർ പിടിയിലായി. പൊങ്ങുത്ത് സ്വദേശികളായ ഷമീർ, ഷംനാദ്, മലപ്പുറം സ്വദേശികളായ നിസാർ, സുലൈമാൻ എന്നിവരെയാണ് ടൗൺ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഫൈജാസിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. വിദേശത്ത് വെച്ചുണ്ടായ സാമ്പത്തിക തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.