Share this Article
News Malayalam 24x7
ഉറക്കത്തിനിടെ ഹൃദയാഘാതം; യൂത്ത് കോൺഗ്രസ് നേതാവ് മരിച്ചു
വെബ് ടീം
posted on 30-05-2025
1 min read
jefin pauly

തൃശൂര്‍: ഉറക്കത്തിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് മരിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി ജെഫിൻ പോളി(33)യാണ് മരിച്ചത്. രാവിലെ പതിവ് സമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതിരുന്നത് ശ്രദ്ധിച്ചതോടെയാണ് അബോധാവസ്ഥയില്‍ ജെഫിനെ കണ്ടെത്തിയത്. തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ് വില്‍വട്ടം മണ്ഡലം പ്രസിഡന്റ്, തൃശൂര്‍ ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിലും ജെഫിൻ പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ തൊഴിലാളി വിപണന സഹകരണ സംഘത്തില്‍ താത്ക്കാലിക ജീവനക്കാരനായിരുന്നു. കുണ്ടുവാറ പയ്യപ്പാട്ട് പോളിയുടേയും മരിയയുടേയും മകനാണ് ജെഫിൻ പോളി.മൃതദേഹം ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ 11 വരെ തൃശൂര്‍ ചെമ്പൂക്കാവ് തിരുഹൃദയ ദേവാലയ അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

സംസ്‌കാരം 11ന് തൃശൂര്‍ ലൂര്‍ദ്ദ് മെട്രോപോളിറ്റന്‍ കത്തീഡ്രല്‍ സെമിത്തേരിയില്‍. സഹോദരന്‍: ജിന്‍സണ്‍ പോളി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories