Share this Article
KERALAVISION TELEVISION AWARDS 2025
രാത്രിയോടെ കാണാതായി; സ്‌കൂള്‍ വിദ്യാര്‍ഥിനി കുളത്തില്‍ മരിച്ച നിലയില്‍
വെബ് ടീം
posted on 07-08-2023
1 min read
SCHOOL STUDENT DIES IN POND AT KAYAMKULAM/രാത്രിയോടെ കാണാതായി; സ്‌കൂള്‍ വിദ്യാര്‍ഥിനി കുളത്തില്‍ മരിച്ച നിലയില്‍

ആലപ്പുഴ: കായംകുളത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥിനി അന്നപൂര്‍ണയാണ് മരിച്ചത്. പതിനാല് വയസായിരുന്നു.

ഇന്നലെ രാത്രി മുതല്‍ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെരാവിലെ ഒന്‍പതുമണിയോടെ കായംകുളം കൃഷ്ണപുരം സാംസ്‌കാരികേന്ദ്രത്തിന്റെ സമീപത്തുള്ള അതിര്‍ത്തിച്ചിറയില്‍ വച്ചാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് വീട്ടില്‍ വച്ച് അമ്മയുമായി കുട്ടി വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കായംകുളം ഡിവൈഎസ്പി അജയ്‌നാഥിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories