Share this Article
കരിവെള്ളൂരിൽ യുവാവ് ക്ഷേത്ര കുളത്തിൽ മുങ്ങിമരിച്ചു
വെബ് ടീം
posted on 24-06-2025
1 min read
AKHIL

കണ്ണൂർ: സുഹൃത്തിന്റെ വീട്ടിൽ എത്തിയ യുവാവ് കരിവെള്ളൂർ ശിവ ക്ഷേത്ര കുളത്തിൽ  മുങ്ങി മരിച്ചു. ഇടുക്കി സ്വദേശി അഖിൽ അഗസ്റ്റിൻ (22) ആണ് മരിച്ചത്. കരിവെള്ളൂർ വടക്കെ മണക്കാട്ടെ സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു അഖിൽ. 

നാല് സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ നീന്തുന്നതിനിടെ അഖിൽ മുങ്ങി താഴുകയായിരുന്നു. കരയിലുണ്ടായിരുന്നവർ രക്ഷപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ചൊവ്വാഴ്ച വൈകിട്ട് 5.30നാണ് സംഭവം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories