Share this Article
News Malayalam 24x7
കണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍
വെബ് ടീം
posted on 19-08-2023
1 min read
PELTING STONES AT TRAINS MAN ARRESTED

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍.ഒഡിഷ സ്വദേശി സര്‍വേശ്  ആണ് പിടിയിലായി.ഞായറാഴ്ച വൈകിട്ടായിരുന്നു ആക്രമണം.

കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂരിലെ വിവിധ ഇടങ്ങളില്‍ വച്ച് നാലു ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. ഇതില്‍ ചെന്നൈ- മംഗലൂരു എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് പിടിയിലായത്. ഒഡീഷ സ്വദേശിയായ  23കാരന്‍ സര്‍വേഷ് ആണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മദ്യലഹരിയിലാണ് കല്ലെറിഞ്ഞെതെന്നും അട്ടിമറി ശ്രമമില്ലെന്നുമാണ് പൊലീസ് പറയുന്നത്.

ബിയര്‍ കുടിച്ചശേഷമാണ് സര്‍വേശ് രണ്ട് ട്രെയിനുകള്‍ക്കും കല്ലെറിഞ്ഞത്. 200 സിസിടിവികള്‍ പരിശോധിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories