കോഴിക്കോട് ഫറൂഖിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കോട്ടേഴ്‌സിൽ മോഷണം. പതിനൊന്നു മൊബൈൽ ഫോണും, ഒരു ലക്ഷം രൂപയും കവർന്നു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു.
ഫറൂഖ് ചന്തക്കടവിലെ കോർട്ടേഴ്സിൽ നിന്നാണ് രണ്ടു ദിവസം മുൻപ് അന്യസംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽഫോണും നഷ്ടമായത്. മോഷണം നടത്തിയതിന് തൊട്ടുമുമ്പത്തെ ദിവസവും പ്രതി പ്രദേശത്ത് മോഷണശ്രമത്തിന് എത്തിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു.
മോഷണം തലേദിവസം പ്രതി തൊഴിലാളികളോട് താൻ ഹെൽത്ത് ഇൻസ്പെക്ടർ ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയായിരുന്നു. തൊഴിലാളികളുടെ 11 മൊബൈൽ ഫോണും ഒരു ലക്ഷം രൂപയുമാണ് നഷ്ടമായത്. സി സി ടീവി ദൃശ്യം കേന്ദ്രികരിച്ച പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് ഫറൂഖ് പൊലീസ്.