Share this Article
image
അനീഷ് ഫോൺ ഉപയോഗിക്കാതെ കഴിഞ്ഞത് 2 വർഷം; ഒടുവിൽ പൊലീസ് പൊക്കി
വെബ് ടീം
posted on 04-06-2023
1 min read
The main accused in the incident of Snatching Gold chain in Thrissur Mala has been arrested

തൃശ്ശൂര്‍ മാളയില്‍  ബൈക്കിലെത്തി മാല പൊട്ടിച്ച സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍. പാലക്കാട് കോട്ടായി സ്വദേശി അനീഷ് (33) ആണ് പിടിയിലായത്. ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപമുള്ള ആദിവാസി ഈരില്‍ ഒളിവില്‍ കഴിയവെയാണ് ഇയാള്‍ മാള പോലീസിന്‍റെ പിടിയിലായത്. 

2021ലായിരുന്നു  കേസിനാസ്പദമായ സംഭവം.മാള സ്വദേശി മല്ലികയുടെ ഒന്നേമുക്കാല്‍ പവന്‍റെ മാലയാണ് പ്രതി അനീഷും കൂട്ടാളി കൊടുങ്ങല്ലൂര്‍ സ്വദേശി അപ്പുവും ചേര്‍ന്ന് ബൈക്കിൽ പൊട്ടിച്ച് കടന്നുകളഞ്ഞത്. ഇതില്‍ അപ്പുവിനെ 2021ല്‍ തന്നെ പിടികൂടിയിരുന്നു. 

എന്നാല്‍ മൊബൈൽ ഫോണ്‍ ഉപോയോഗിക്കാത്ത അനീഷ് ഇത്രയും നാള്‍ വിവിധ ഇടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.ഒടുവില്‍ മാള എസ്.ഐ വിമലും സംഘവും നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories