Share this Article
News Malayalam 24x7
സ്കൂട്ടർ സെൻ്റർ സ്റ്റാൻ്റിൽ നിർത്തി കിക്കർ അടിച്ച് സ്റ്റാർട്ട് ആക്കാൻ ശ്രമിച്ചതാ; അപ്പോഴേക്കും ഫോട്ടോ; ഹെൽമെറ്റില്ലാത്തതിനാൽ മദ്രസ അധ്യാപകന് 500 രൂപ പിഴ
വെബ് ടീം
posted on 23-05-2025
1 min read
fine

കോഴിക്കോട്: ഫോട്ടോയെടുത്ത് ഫൈൻ അടിക്കൽ പൊലീസുകാരുടെ പതിവുപരിപാടിയാണിപ്പോൾ. ഹെൽമെറ്റ് ഇല്ലാത്തവരാണ് കൂടുതൽ കുടുങ്ങുന്നതും. ഇനി സെൻ്റർ സ്റ്റാൻ്റിൽ നിർത്തി കിക്കർ അടിച്ച് സ്കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നവർ കൂടി  സൂക്ഷിക്കണം, യാത്ര ചെയ്യുമ്പോൾ മാത്രമല്ല, നിർത്തിയിട്ട് സ്റ്റാർട്ടാക്കാൻ ശ്രമിക്കുമ്പോഴും ഹെൽമറ്റ് ധരിക്കണം.

താമരശ്ശേരി സ്വദേശിയായ സുബൈർ നിസാമി കഴിഞ്ഞ ഒന്നാം തിയതി പാനൂരിൽ പോയിരുന്നു. ഇടക്ക് വെച്ച് സ്കൂട്ടർ ഓഫായി, എത്ര ശ്രമിച്ചിട്ടും സെൽഫ് സ്റ്റാർട്ട് ആക്കാൻ സാധിച്ചില്ല, തുടർന്ന് ഹെൽമെറ്റ് ഊരി താഴെ വെച്ച് സ്കൂട്ടർ സെൻ്റർ സ്റ്റാന്‍റിലാക്കി കിക്കർ അടിക്കാർ തുടങ്ങി, ഈ സമയം അതുവഴി പോയ പാനൂർ പോലീസ് ഒരു ഫോട്ടോയെടുത്തു. സുബൈർ അത് കണ്ടെങ്കിലും താൻ നിയമം ഒന്നും തെറ്റിച്ചില്ലല്ലോ എന്നോർത്ത്  അവരെ നോക്കി ചിരിച്ചു. സ്ഥലത്തു നിന്നും സുബൈറും പോയി പൊലീസും പോയി.

ഇന്ന് സ്കൂട്ടറിൻ്റെ ഇൻഷ്യൂർ അടിക്കാൻ പോയ സമയത്താണ് ഹൈൽമെറ്റ് ഇല്ലാത്തതിന് ഫൈൻ കുടുങ്ങിയ ചലാൻ ശ്രദ്ധയിൽപ്പെട്ടത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories