Share this Article
News Malayalam 24x7
ബൈക്ക് കാറുമായി കൂട്ടിയിടിച്ച് റോഡിൽ വീണ യുവാവിന്റെ മേൽ ഫയർഫോഴ്‌സ് വാഹനം കയറി, ദാരുണാന്ത്യം
വെബ് ടീം
posted on 25-07-2024
1 min read
young-man-killed-in-accident

കണ്ണൂര്‍: മട്ടന്നൂർ കൊതേരിയിൽ ഇരുചക്ര വാഹനം കാറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മട്ടന്നൂര്‍ എളമ്പാറ സ്വദേശി അനുരാഗാണ് മരിച്ചത്. അനുരാഗ് സഞ്ചരിച്ച ഇരുചക്ര വാഹനം കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് റോഡിൽ വീണ അനുരാഗിൻ്റെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ഫയർ ഫോഴ്‌സ് വാഹനം കയറി. ഗുരുതരമായി പരിക്കേറ്റ അനുരാഗിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് നിരവധി അപകടങ്ങളാണ് നടന്നത്. ആറോളം പേര്‍ക്ക്  ഇന്ന് മാത്രം ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട് . ഇവരിൽ രണ്ട് പേര്‍ കുട്ടികളാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories