Share this Article
News Malayalam 24x7
കൊല്ലത്ത് കനത്തമഴയില്‍ കാറിനും വീടിനും മുകളില്‍ മരം കടപുഴകി വീണു
Trees fell on top of cars and houses during heavy rains in Kollam

കൊല്ലം പോരുവഴിയില്‍ കാറിനും വീടിനും മുകളില്‍ മരം കടപുഴകി വീണു. പോരുവഴി മയ്യത്തുംകര പള്ളിക്ക് സമീപമാണ് അപകടം. റോഡിന്റെ എതിര്‍ഭാഗത്തെ പുരയിടത്തില്‍ നിന്ന മരമാണ് റോഡിന് കുറുകെ ഇലക്ട്രിക് ലൈനിനും, വീടിനും, കാറിനും മുകളില്‍ പതിച്ചത്. കാറിന് കേടുപാടുകള്‍ സംഭവിച്ചു. മരം വീടിന്റെ വശത്തേക്ക് വീണതിനാല്‍ കെട്ടിടത്തിന് കേടുപാടുകളില്ല. വഴിയില്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories