Share this Article
KERALAVISION TELEVISION AWARDS 2025
മീരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്; ആദ്യ ഭർത്താവിലുള്ള കുഞ്ഞിനോടും തന്നോടുമുള്ള സ്നേഹം അനൂപിന് കുറഞ്ഞെന്നു കുറിപ്പിൽ
വെബ് ടീം
posted on 11-09-2025
1 min read
meera

പാലക്കാട്: പുതുപ്പരിയാരത്ത് ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി ജീവനൊടുക്കിയതാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മാട്ടുമന്ത ചോളോട് സ്വദേശി മീരയാണ് (29) മരിച്ചത്. മീരയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തന്നോടും ആദ്യ ഭർത്താവിലുള്ള തന്റെ കുഞ്ഞിനോടും ഭർത്താവ് അനൂപിന് സ്നേഹവും പരിഗണനയും കുറഞ്ഞെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. യുവതിയുടെ ഭർത്താവ് അനൂപിനെയും പൊലീസ് ചോദ്യം ചെയ്യും.മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണം ദുരൂഹമാണെന്നുമായിരുന്നു കുടുംബത്തിൻ്റെ ആരോപണം. അനൂപിൻ്റെയും മീരയുടെയും രണ്ടാം വിവാഹം ഒരു വർഷം മുമ്പാണ് നടന്നത്. കഴിഞ്ഞ ദിവസം മീര ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. എന്നാൽ രാത്രി 11ഓടെ ഭർത്താവ് അനൂപ് എത്തി തിരിച്ചുകൊണ്ടുപോയി. പിന്നാലെയാണ് മരണവിവരം അറിയുന്നത്. സംഭവത്തിൽ ഹേമാംബിക നഗർ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories