ചേര്‍ത്തലയിലെ തിരോധാനക്കേസുകളില്‍ സെബാസ്റ്റ്യാന്റെ സഹായികളെ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ വീട്ടിലടക്കം നടത്തിയ പരിശോധനയില്‍ കാര്യമായി ഒന്നും തന്നെ കണ്ടെത്താനായില്ല. ഇതോടെയാണ് സൈബാസ്റ്റ്യാന്റെ സഹായികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം. ക്രിമിനല്‍ പശ്ചാത്തലമുള്ള സെബാസ്റ്റ്യന്റെ ചേര്‍ത്തലയിലെ സുഹൃത്തും നീരിക്ഷണത്തിലാണ്. ഐഷയുടെ തിരോധാനക്കേസിലെ അന്വേഷണം കോടതി നിര്‍ദേശപ്രകാരം ചേര്‍ത്തല പൊലീസാണ് നടത്തുക. കേസില്‍ പൊലീസ് റോസമ്മയുടെ മൊഴിയെടുത്തു. കാണാതായ ബിന്ദു പത്മനാഭന്റെ വിദേശത്തുള്ള സഹോദരന് ഇന്ന് നാട്ടിലെത്തും. അതേസമയം ജയ്‌നമ്മ തിരോധാനക്കേസില്‍ സെബാസ്റ്റിയന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.