Share this Article
News Malayalam 24x7
3 കോടി രൂപ വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി വയനാടിന് നല്‍കും; മോഹന്‍ലാല്‍
3 crores will be given to Wayanad through Vishwashanthi Foundation; Mohanlal

സൈനിക സംഘത്തോടൊപ്പമെത്തിയ മോഹന്‍ലാല്‍ മുണ്ടക്കൈയും ചൂരല്‍മലയും അടക്കമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്ന് കോടി രൂപ നല്‍കുമെന്നും മുണ്ടക്കൈ എല്‍പി സ്‌കൂളിന്റെ പുനരുദ്ധാരണം ഏറ്റെടുക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാമ്പിലാണ് മോഹന്‍ലാല്‍ ആദ്യം എത്തിയത്.ശേഷം സൈനിക വേഷത്തില്‍ സൈനിക സംഘത്തോടൊപ്പം സൈനിക വാഹനത്തില്‍ ഉരുള്‍പ്പൊട്ടലിന്റെ ഉത്ഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തേക്ക്.

ദുരന്തം കൂടുതല്‍ ആഘാതം സൃഷ്ടിച്ച ചൂരല്‍മലയും മുണ്ടക്കൈയുമടക്കമുള്ള പ്രദേശങ്ങളും മോഹന്‍ലാല്‍ സന്ദര്‍ശിച്ചു.രക്ഷാപ്രവര്‍ത്തകരോടും ദുരന്തത്തില്‍ ഇരയായവരോടും മോഹന്‍ലാല്‍ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.

സൈന്യം പൂര്‍ത്തിയാക്കിയ രക്ഷാപ്രവര്‍ത്തനത്തിന്റെ നിര്‍ണായക ഘടകം കൂടിയായ ബെയ്‌ലി പാലത്തില്‍വെച്ച് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു.സൈനികരുടെയും രക്ഷാപ്രവര്‍ത്തകരുടെയും ദുരന്തമുഖത്തെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു. മുണ്ടക്കൈയുടെ പുനരധിവാസത്തിനായുള്ള സഹായധനവും അദ്ദേഹം പ്രഖ്യാപിച്ചു.

മോഹന്‍ലാലിന് ഏറെ പരിചിതമായ പലതവണ സന്ദര്‍ശിക്കാറുളള സ്ഥലം കൂടിയായിരുന്നു ദുരന്തമേഖലകളെല്ലാം.മുതിര്‍ന്ന സൈനിക,പോലീസ് ഉദ്യോഗസ്ഥര്‍ മേജര്‍ രവി തുടങ്ങിയവരും മോഹന്‍ലാലിന് ഒപ്പമുണ്ടായിരുന്നു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories