Share this Article
News Malayalam 24x7
ആറങ്ങോട്ടുകരയില്‍ കാറിടിച്ച 2 സ്ത്രീകളില്‍ ഒരാള്‍ മരിച്ചു
One of the 2 women who was hit by a car in Arangotukhara died

തൃശൂർ ദേശമംഗലം ആറങ്ങോട്ടുകരയിൽ കാറിടിച്ച രണ്ടു സ്ത്രീകളിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് മേഴത്തൂർ കോടനാട് സ്വദേശി  രാധയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വസന്ത ഗുരുതര പരിക്കുകളോടെ  ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് ആയിരുന്നു അപകടം.

ആറങ്ങോട്ടുകര എസ്റ്റേറ്റ് പടിയിൽ റോഡരികിലൂടെ നടന്നു പോവുകയായിരുന്നു രണ്ടു പേരും. ഇതിനിടെയാണ് പിറകിൽ നിന്നും വന്ന കാർ നിയന്ത്രണം വിട്ട് ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്. ഇരുവരെയും ഇടിച്ച ശേഷം അടുത്തുള്ള ഇലക്ടിക് പോസ്റ്റിൽ ഇടിച്ചാണ് കാർ നിന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും   ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാധ മരണപ്പെടുകയായിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories