കണ്ണൂരില്‍ പെരുമ്പാമ്പിനെ കൊന്ന് കറിവെച്ച് കഴിച്ച രണ്ടുപേര്‍ പിടിയില്‍. പാണപ്പുഴ സ്വദേശികളായ പ്രമോദ്, ബിനീഷ് എന്നിവരാണ് പിടിയിലായത്. വീട്ടു പരിസരത്തുവെച്ച് പെരുമ്പാമ്പിനെ കൊന്ന് കറിവെച്ച് കഴിക്കുന്നതിനിടെയാണ് വനംവകുപ്പ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് പാമ്പിന്റെ മാംത്സവും കറിയും പിടിച്ചെടുത്തു. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട പെരുമ്പാമ്പിനെയാണ് ഇവര്‍ പിടികൂടി കൊന്ന് ഇറച്ചിയാക്കി കഴിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.