Share this Article
KERALAVISION TELEVISION AWARDS 2025
കണ്ണൂർ വിമാനത്താവള പരിസരത്ത് പുലി? നായയുടെ പാതി ഭക്ഷിച്ച ജഡം കണ്ടെത്തി
വെബ് ടീം
posted on 02-05-2024
1 min read
Presence of wild animal near Kannur airport area

വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം.  ബുധനാഴ്ച  രാത്രിയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ മൂന്നാം ഗെയിറ്റിന് സമീപം ആണ് വന്യജീവിയെ കണ്ടത്. ബിഎസ്എഫ് സംഘമാണ് വന്യജീവിയെ കണ്ടത്. 

വ്യാഴാഴ്ച  രാവിലെ വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും പാതി തിന്ന നിലയിൽ നായയുടെ ജഡവും കണ്ടെത്തി. പ്രദേശത്ത് ക്യാമറ സ്ഥാപിക്കാൻ വനം വകുപ്പ്  നടപടികളും തുടങ്ങി. റൺവേയിൽ നിന്നും 300 മീറ്റർ മാറി കാടുമൂടിയ പ്രദേശത്താണ് വന്യജീവി സാന്നിധ്യം കണ്ടെത്തിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories