Share this Article
KERALAVISION TELEVISION AWARDS 2025
ഭക്തജന സാഗരത്തില്‍ ആറാടി കൊട്ടിയൂര്‍ അക്കരെ സന്നിധാനം
Massive Devotee Rush at Kottiyoor Akkare Sannidhanam

ഭക്തജന സാഗരത്തില്‍ ആറാടി കൊട്ടിയൂര്‍ അക്കരെ സന്നിധാനം. വൈശാഖ മഹോത്സസവത്തിലെ  അവസാനത്തെ ആരാധനയായ രോഹിണി ആരാധന പൂജ ഇന്ന് ഭഗവാന് സമര്‍പ്പിക്കും.


കൊട്ടിയൂര്‍ പെരുമാളെ തൊഴാന്‍ വന്‍ ഭക്തജനത്തിരക്കാണ്. രാവിലെ മുതല്‍ കൊട്ടിയൂരില്‍ ഭക്തജനങ്ങളുടെ ഒഴുക്കാണ്. കിഴക്കെ നടയായ മന്നന്‍ചേരിയിലും ഇക്കരെ കൊട്ടിയൂര്‍ പരിസരത്തും ഭക്തജനങ്ങളുടെ നീണ്ടനിരയായിരുന്നു.ഇന്നലെ മഴ മാറിനിന്നത് ഭക്തര്‍ക്ക് ആശ്വാസമായി. 

വൈശാഖമഹോത്സവത്തിലെ നാലാമത്തെയും അവസാനത്തെയും ആരാധന പൂജയായ രോഹിണി ആരാധന പൂജ ഇന്ന് നടക്കും. രോഹിണി ആരാധന പൂജയിലെ പ്രധാന ചടങ്ങ് ആലിംഗന പുഷ്പാഞ്ജലിയാണ്. കുറുമാത്തൂര്‍ ഇല്ലത്തെ സ്ഥാനിക ബ്രാഹ്‌മണനാണ് ആലിംഗന പുഷ്പാഞ്‌ലി നടത്തുക,. ഉച്ചശീവേലിയോടെയാണ് ആലിംഗന പുഷ്പാഞ്ജലി നടക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories