Share this Article
News Malayalam 24x7
ഒരേ ദിശയിൽ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു
വെബ് ടീം
posted on 16-04-2025
1 min read
car accident

കോരുത്തോട്: മുണ്ടക്കയം-വണ്ടൻപതാൽ റോഡിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം കോരുത്തോട് പാതയിൽ 3 സെന്റിന് സമീപമാണ് അപകടം. മുണ്ടക്കയം പാറയിയമ്പലം കല്ലുതൊട്ടിയിൽ അരുൺ, ചെറുതോട്ടയിൽ അഖിൽ എന്നിവരാണ് മരിച്ചത്.മുണ്ടക്കയം ഭാഗത്ത് നിന്ന് ഒരേ ദിശയിൽ സഞ്ചരിച്ച കാറും ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ സൈഡിൽ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് പാതയുടെ വശത്തേക്ക് വീഴുകയായിരുന്നു. യുവാക്കളെ ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ മരിച്ചു. കാറിൽ ഉണ്ടായിരുന്നവർ മരിച്ച യുവാക്കളുടെ സുഹൃത്തുക്കളായിരുന്നു. ഇവർ കോരുത്തോട്ടിലേക്ക് പോകുംവഴിയാണ് അപകടം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories