Share this Article
News Malayalam 24x7
വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി കേരളം മാറുന്നുവെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്
Minister PA Muhammad Riaz said that Kerala is becoming a favorite place for tourists

വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി കേരളം മാറുന്നുവെന്ന്   മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കാസർഗോട്ട്, കാഞ്ഞങ്ങാട് നിർമിച്ച കൈറ്റ് ബീച്ച് പാര്‍ക്ക് മന്ത്രി നാടിന് സമർപ്പിച്ചു.കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൈറ്റ് ബീച്ച് പാര്‍ക്കിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

ടൂറിസം വകുപ്പ്  1.25 കോടി രൂപ മുതല്‍ മുടക്കിയാണ് കൈറ്റ് ബീച്ച് പാര്‍ക്ക് നിർമ്മിച്ചിരിക്കുന്നത്. ടൂറിസം മേഖലയില്‍ വലിയ കുതിച്ചുചാട്ടം സാധ്യമാക്കാന്‍  പദ്ധതിക്ക് സാധിക്കും. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി കേരളം മാറുകയാണ്.

സംസ്ഥാന സര്‍ക്കാറിന്റെ കൃത്യമായ ഇടപെടലുകളുടെയും കാലാനുസൃതമായ പ്രചരണ പരിപാടികളുടെയും ഫലമായി ഓരോ വര്‍ഷവും കേരളം സന്ദര്‍ശിക്കാനെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെയും, വിദേശ സഞ്ചാരികളുടെയും എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഫുഡ് കോര്‍ട്ട്, ഭിന്നശേഷി സൗഹൃദ ശുചിമുറികള്‍, ഇരിപ്പിടങ്ങള്‍, സെല്‍ഫി പോയിന്റുകള്‍, സുവനീര്‍ ഷോപ്പ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories