Share this Article
News Malayalam 24x7
സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടിയിലേക്ക് കടന്ന് മോട്ടോർ വാഹന വകുപ്പ്
The Motor Vehicle Department has taken steps to suspend Suraj Venjaramood's driving license

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടിയിലേക്ക് കടന്ന് മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ കാർ ഓടിച്ച്  ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട  സംഭവത്തിലാണ് നടപടി.

പാലാരിവട്ടം പോലീസാണ് കേസെടുത്ത് തുടർ നടപടിക്കായി മോട്ടോർ വാഹന വകുപ്പിനു കൈമാറിയത്.  ഈ അപകടത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ആർ.ടി. ഒ സുരാജിന് നോട്ടീസ് നൽകിയിരുന്നു.

തപാലിൽ അയച്ച നോട്ടീസ് കൈപ്പറ്റിയതിന്റെ രസീത് ആർ.ടി.ഒ.യ്ക്ക് മടക്ക തപാലിൽ ലഭിക്കുകയും ചെയ്തു. ഇതിനു പിന്നാലെ രണ്ട് തവണ വീണ്ടും നോട്ടീസ് അയച്ചു. മൂന്നാം തവണയും നോട്ടീസിന് മറുപടി ലഭിക്കാതായതോടെയാണ് സസ്പെൻഷൻ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്.

2023 ജൂലായ് 29-ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു  സുരാജ് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റത്. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് അപകടത്തിൽ  പരിക്കേറ്റത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories