Share this Article
News Malayalam 24x7
COA 14 മത് തിരുവനന്തപുരം ജില്ലാ സമ്മേളനം 14നും 15നും
COA 14th Thiruvananthapuram District Conference on 14th and 15th

കേബിള്‍ ടിവി ഓപ്പറേറ്റേര്‍സ് അസോസിയേഷന്റെ  14 മത് തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്നും നാളെയുമായി നടക്കും. കോഴിക്കോട് നടക്കനിരിക്കുന്ന സംസഥാന സമ്മേളനത്തിന് മുന്നോടിയായാണ് ജില്ലാ സമ്മേളനം നടത്തുന്നത്. പാപ്പനംകോട് വെച്ച് നടക്കുന്ന സമ്മേളനത്തില്‍ സിഒഎ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും.  

വൻകിട കോർപ്പറേറ്റുകളുടെ കടന്നുകയറ്റത്തെ ചെറുത്തു നിൽക്കുക എന്നതാണ് കേബിൾ ടിവി ഓപ്പറേറ്റേർസ് അസോസിയേഷന്റെ സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത്. രണ്ട് ദിവസമായി നടത്തുന്ന ജില്ലാ സമ്മേളനം വ്യാഴാഴ്ചയാണ് സമാപിക്കുക. പാപ്പനംകോട് വെച്ച് നടക്കുന്ന സമ്മേളനത്തിൽ COA സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും. COA സംസ്ഥാന ജനറൽ സെക്രട്ടറി കെ വി രാജൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. 

ksebl ന്റെ നയത്തിനെതിരെയും പ്രാദേശിക ചാനൽ നിയന്ത്രിക്കാനുളള ട്രായ് നിയമം സംബന്ധിച്ചും സമ്മേളനത്തിൽ ചർച്ചയുണ്ടാകുമെന്ന് COA പ്രതിനിധികൾ പത്രസമ്മേളനത്തിലൂടെ അറിയിച്ചു. സിഒഎ ജില്ല പ്രസിഡന്റ് സന്തോഷ് വിഎ, സിഒഎ ജില്ലാ സെക്രട്ടറി ഹരികുമാർ, ജനറൽ കൺവീനർ ജയകുമാർ റ്റി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. 

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories