Share this Article
KERALAVISION TELEVISION AWARDS 2025
അഡ്വ. ജോസ് സിറിയക് നിര്യാതനായി
Adv. Jose Cyriac

 കോക്കമംഗലം ചേന്നോത്ത്‌ കക്കാട്ടുചിറയിൽ പരേതനായ സി. എൽ. സിറിയക്കിന്റെ മകൻ അഡ്വ. ജോസ് സിറിയക് ( 61 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ( 19.10. 2024  ശനിയാഴ്ച ) വൈകുന്നേരം 4 മണിക്ക് കോക്കമംഗലം മാർ തോമാ ദേവാലയ സെമിത്തേരിയിൽ നടത്തുന്നതാണ്. മാതാവ് കുട്ടിയമ്മ കുറവിലങ്ങാട് നിധീരി ആര്യപ്പള്ളിൽ കുടുംബാംഗം . ഭാര്യ മിന്നി ലൂക്ക്  മാന്നാനം പെരുമാലിൽ കുടുംബാംഗം . ( റിട്ട. ഹെഡ്‌മിസ്ട്രസ്, സെന്റ് ആന്റണീസ്  ജി.എച്ച്. എസ്, ആലപ്പുഴ  ) 

മക്കൾ : അഡ്വ.കുര്യൻ കെ. ജോസ്  (സിറിയക് & സിറിയക് അസോസിയേറ്റ്സ്, കേരള ഹൈക്കോടതി ), അഡ്വ. ലൂക്ക് കെ. ജോസ് ( AZB & Partners,  Mumbai ) മരുമകൾ : അഡ്വ. അക്ഷയ സുരേഷ്.

ഭൗതികദേഹം രാവിലെ 6 മണി മുതല്‍ സ്വഭവനത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

അഡ്വ. ജോസ് സിറിയക്, ചേർത്തല ബാർ അസോസിയേഷൻ പ്രസിഡന്റ്, കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മറ്റി അംഗം, ചേർത്തല ലയൺസ് ക്ലബ് പ്രസിഡന്റ്, സോൺ ചെയർപേഴ്‌സൺ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ ലയൺസ് ക്ലബ് റീജണൽ കോർഡിനേറ്ററും ചേർത്തല കാർഡ് ബാങ്ക് ബോർഡ് മെമ്പറുമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories