Share this Article
KERALAVISION TELEVISION AWARDS 2025
KSRTCഡ്രൈവര്‍മാരുടെ മര്‍ദനം;പത്തനംതിട്ടയില്‍ നിന്നും വയനാട് തിരുനെല്ലിയിലേക്ക് പോകുന്ന ബസിലാണ് സംഭവം
Beating up of KSRTC drivers

മലപ്പുറം പെരിന്തല്‍മണ്ണയില്‍ അപകടകരമായരീതിയില്‍ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ മര്‍ദനം. പത്തനംതിട്ടയില്‍ നിന്നും വയനാട് തിരുനെല്ലിയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം.

ഡ്രൈവറുടെ സുഹൃത്തായ മറ്റൊരു കെഎസ്ആര്‍ടിസി ഡ്രൈവറാണ് യാത്രക്കാരനെ മര്‍ദ്ദിച്ചത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഡ്രൈവറെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഡ്രൈവറുടെ സുഹൃത്ത് യാത്രക്കാരെ മര്‍ദിച്ചത്.

യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് ബസ് മലപ്പുറം അരീക്കോട് സ്റ്റേഷനില്‍ ഏറെ നേരം പിടിച്ചിട്ടു. മര്‍ദിച്ച ആള്‍ മദ്യപിച്ചിരുന്നതായും മര്‍ദിച്ച ആളുടെ ബാഗില്‍ നിന്നും മദ്യക്കുപ്പി കണ്ടെത്തിയതായും യാത്രക്കാര്‍ പറഞ്ഞു. ബസ്സില്‍ പ്രശ്‌നമുണ്ടാക്കിയ ഡ്രൈവറായ ബിജു എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories