തൃശൂര്‍ പുതുക്കാടില്‍ ഫ്ലവർ മില്ല് കത്തിനശിച്ചു. പുതുക്കാട് രാജന്റെ ഉടമസ്ഥതയിലുള്ള മില്ലിനാണ് തീപിടിച്ചത്. അര്‍ദ്ധരാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ യന്ത്ര സാമഗ്രികള്‍ കത്തിനശിച്ചു. അഗ്നിരക്ഷാസംഘം ഒന്നര മണിക്കൂര്‍ പരിശ്രമിച്ചാണ് തീ അണച്ചത്.