പേരാമംഗലം (തൃശ്ശൂർ): ചാനൽ ചർച്ചയിൽ രാഹുൽ ഗാന്ധിക്കെതിരേ കൊലവിളിപ്രസംഗം നടത്തിയ ബിജെപി എറണാകുളം മേഖല സെക്രട്ടറി പ്രിന്റു മഹാദേവ് കീഴടങ്ങി.പേരാമംഗലം സ്റ്റേഷനിലാണ് കീഴടങ്ങിയത്.പാർട്ടി പ്രവർത്തകർക്കൊപ്പമാണ് സ്റ്റേഷനിൽ എത്തിയത്.കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സ്വകാര്യ ചാനലിലെ ചര്‍ച്ചയിലാണ് ബിജെപി യുവ നേതാവ് പ്രിന്റു മഹാദേവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു പ്രസ്താവന. തുടര്‍ന്ന് വിഷയത്തില്‍ നിയമ നടപടി ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി അഡ്വ. സി.ആര്‍. പ്രാണകുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പ്രിന്റുവിന്റെ പ്രസ്താവന അതീവ ഗൗരവമുള്ളതാണെന്നും വധഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അടിയന്തരമായി അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് പ്രിന്റുവിനെതിരെ പൊലീസ് കേസ് എടുത്തത്. തുടര്‍ന്ന്, ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ടവര്‍ ലൊക്കേഷനുകള്‍ക്കെതിരെ പൊലീസിനെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ബിജെപി നേതാക്കളുടെ വീടുകളുടെ പരിശോധന. എന്നാല്‍ നാക്കുപിഴയുടെ പേരില്‍ ബിജെപി നേതാക്കളെ വേട്ടയാടുകയാണെന്ന് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ സുരക്ഷാച്ചുമതലയുള്ള സിആർപിഎഫ് അദ്ദേഹത്തിന്റെ സുരക്ഷയെ സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പലതവണ കത്തയച്ചിട്ടുണ്ട്. അത്തരമൊരു കത്ത് കഴിഞ്ഞയിടെ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തത് സംശയകരമാണ്. ബിജെപി അക്കൗണ്ടുകളിൽനിന്ന് സാമൂഹികമാധ്യമങ്ങളിൽ പലതവണ, രാഹുൽ ഗാന്ധിക്കുനേരേ ആക്രമണാഹ്വാനങ്ങൾ വന്നിട്ടുണ്ട്. അതിനെയെല്ലാം അംഗീകരിക്കുന്ന നിലപാടാണോ ആഭ്യന്തരമന്ത്രിക്ക് ഉള്ളതെന്ന് കത്തിൽ ചോദിച്ചു. രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പാരമ്പര്യമുള്ള രാഹുൽഗാന്ധിക്കുനേരേയുള്ള ഭീഷണികൾ ഗൗരവതരമാണ്. പരാതിയിൽ അടിയന്തരമായ നിയമനടപടിയെടുക്കണമെന്നും നീതിയുറപ്പാക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.