മാന്നാര്‍ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അയല്‍വാസി സോമന്‍. കലയുടെ മൃതദേഹം കണ്ടെന്നും മറവു ചെയ്യാന്‍ നിലവില്‍ കേസിലെ സാക്ഷിയായ സുരേഷ് സഹായം അഭ്യര്‍ത്ഥിച്ചെന്നും അയല്‍വാസി പറയുന്നു. കാറില്‍ മണ്‍വെട്ടി അടക്കമുള്ള സാധനങ്ങള്‍ ഉണ്ടായിരുന്നു. ഭയന്നിട്ടാണ് പറയാതിരുന്നതെന്നാണ് സോമന്റെ വെളിപ്പെടുത്തല്‍.