Share this Article
News Malayalam 24x7
വിവാദ ഫേസ്ബുക്ക് പോസ്റ്റ്‌; നടപടിക്ക് CPIM,അന്‍സാരി അസീസില്‍ നിന്ന് വിശദീകരണം തേടിയേക്കും
Controversial Facebook post; CPIM may seek explanation from Ansari Aziz for the action

പത്തനംതിട്ടയിലെ തോമസ് ഐസക്കിന്റെ തോല്‍വിക്ക് പിന്നാലെ പരസ്യ വിമര്‍ശനവുമായി സിപിഐഎം ഏരിയ കമ്മിറ്റി അംഗം രംഗത്തുവന്ന സംഭവത്തില്‍ നടപടിക്ക് സിപിഐഎം. ഫേസ്ബുക്ക് പോസ്റ്റിട്ട അന്‍സാരി അസീസില്‍ നിന്ന് വിശദീകരണം തേടിയേക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഐഎം ഏരിയ കമ്മിറ്റി യോഗം ഇന്ന് ചേരും. മുന്‍ എംഎല്‍എ രാജു എബ്രഹാമിന്റെ ചിത്രം പങ്കുവെച്ചായിരുന്നു അന്‍സാരി അസീസിന്റെ വിമര്‍ശനം. വീട്ടില്‍ സ്വര്‍ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. വിവാദമായതോടെ അന്‍സാരി പോസ്റ്റ് ഫേസ്ബുക്കില്‍ നിന്ന് നീക്കി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories