Share this Article
News Malayalam 24x7
പരാജയം കണ്ട് വല്ലാതെ ആഘോഷിക്കേണ്ട, ഇത് സിപിഐഎമ്മിന്റെ അവസാനമല്ല, തിരിച്ചുവരുമെന്ന് പിണറായി വിജയൻ
വെബ് ടീം
0 hours 55 Minutes Ago
1 min read
PINARAYI VIJAYAN

കണ്ണൂർ: തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ആദ്യ പരസ്യ പ്രതികരണവുമായി പിണറായി വിജയന്‍.നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി പൂര്‍ണമായി അംഗീകരിക്കുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. സര്‍വതലസ്പര്‍ശിയായ വികസനം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി. എന്നിട്ടും ജനവിധി മറിച്ചായിരുന്നു. ഞങ്ങള്‍ക്ക് മാത്രമേ ഇതെല്ലാം ചെയ്യാന്‍ കഴിയൂ എന്നില്ല. ജനക്ഷേമത്തിന് ഉതകുന്നെതെല്ലാം യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കണം.പുതിയ സര്‍ക്കാറിന്റെ ജനക്ഷേമ പരിപാടികള്‍ക്കി പൂര്‍ണ്ണ പിന്തുണ നല്‍കും. അങ്ങനെ അല്ലെങ്കില്‍ ശക്തമായി എതിര്‍ക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വി സിപിഐഎമ്മിന്റെ അവസാനമായി ആരും കാണേണ്ട. കൂടുതല്‍ ജന പിന്തുണയോടെ  എല്‍ഡിഎഫ് തിരിച്ചു വരുമെന്നും പിണറായി വിജയന്‍ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories