Share this Article
Union Budget
ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ യുഡിഎഫ് ഹർത്താൽ
വെബ് ടീം
11 hours 19 Minutes Ago
1 min read
UDF

അടിമാലി: ദേശീയപാത 85 നിർമാണം വാളറ മുതൽ നേര്യമംഗലം വരെ നിർത്തി വച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന അടിമാലി, പള്ളിവാസൽ, വെള്ളത്തൂവൽ പഞ്ചായത്തുകളിൽ നാളെ (12-07-2025) ഹർത്താൽ പ്രഖ്യാപിച്ചു. ദേശീയപാത 85ലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി തടഞ്ഞ സംഭവത്തിലാണ് പ്രതിഷേധം. ഇടത് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും  സര്‍ക്കാരിന്റെ പരാജയമാണ് കോടതി വിധിയെന്നും യു. ഡി. എഫ് നേതൃത്വം കുറ്റപ്പെടുത്തി.രാവിലെ ആറു മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താലെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ഒ.ആര്‍ ശശി പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories