ആലപ്പുഴ: പട്ടാപ്പകൽ കുളിക്കടവിൽ 56കാരിയ്ക്ക് പീഡനം. ആലപ്പുഴ മാന്നാറിലാണ് സംഭവം.പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു
കൊലക്കേസ് ഉൾപ്പടെ നിരവധി ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ നിന്നിറങ്ങിയ പരുമല കോട്ടക്കൽ മാലി സബീറാണ് വീട്ടമ്മയെ ആക്രമിച്ചത്.
വീടിന് സമീപത്തുള്ള കുളിക്കടവിൽ തുണി നനച്ച് കൊണ്ടിരുന്ന വീട്ടമ്മയെ പിന്നിലൂടെ എത്തി തുണി കൊണ്ട് കണ്ണും മുഖവും മൂടി വെള്ളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വീട്ടമ്മയെ പ്രതി ക്രൂരമായി മർദിക്കുകയും ചെയ്തു. ഈ സമയം കടവിൽ മറ്റാരും ഉണ്ടായിരുന്നില്ല. മറ്റൊരു വീട്ടമ്മ കുളിക്കടവിലേക്ക് വരുന്നത് കണ്ട പ്രതി ആറ്റിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ വീട്ടമ്മ പരുമലയിലെ സ്വകാര്യ ആശുപതിയിൽ ചികിൽസയിലാണ്. പ്രതിക്ക് വേണ്ടി മാന്നാർ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.