Share this Article
News Malayalam 24x7
മധ‍്യവയസ്കൻ കാറിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് മൂന്നു ദിവസത്തിൽ കൂടുതൽ പഴക്കം; അന്വേഷണം
വെബ് ടീം
posted on 24-04-2025
1 min read
ROBERT CAR

കൊച്ചി: ഫോർട്ട് കൊച്ചിയിൽ മധ‍്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഫോർട്ട് കൊച്ചി സ്വദേശിയായ റോബർട്ടിന്‍റെ കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് വിവരം.

റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും രൂക്ഷമായി ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് സമീപവാസികൾ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.മരണകാരണം സംബന്ധിച്ച് വ‍്യക്തതയില്ല. സംഭവത്തിൽ ഫോർട്ട് കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു.ഈസ്റ്റർ ദിനത്തിൽ റോഡരികിൽ കാർ പാർക്ക് ചെയ്തിരുന്ന റോബർട്ട് പിന്നീട് കാർ തിരിച്ചെടുക്കാൻ എത്തിയിരുന്നില്ല.അതേ സമയം റോബർട്ട് കാർ ലോക്ക് ചെയ്തിരുന്നില്ല എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories