Share this Article
News Malayalam 24x7
പെരിങ്ങോട്ടുകര ശതദിനനൃത്തോല്‍സവം 88ാം ദിവസം;ശ്രദ്ധേയമായി ഹിരണ്‍മയി ഭരണിയുടെ ഭരതനാട്യം
American dancer Hiranmayi Bharani's Bharatanatyam has been notable

തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് നടക്കുന്ന ശതദിന നൃത്തോല്‍സവം പുരോഗമിക്കുന്നു. 88ാം ദിനം അമേരിക്കന്‍ നര്‍ത്തകി ഹിരണ്‍മയി ഭരണിയുടെ ഭരതനാട്യം ശ്രദ്ധേയമായി.ഗുരു. അപര്‍ണ്ണ കെ ശര്‍മ്മ ചിട്ടപ്പെടുത്തിയ ഗണേശ കവുതുവം, ശിവകീര്‍ത്തനം, തില്ലാന എന്നിവയും അമേരിക്കന്‍ നര്‍ത്തകി ഹിരണ്‍മയി ഭരണി അവതരിപ്പിച്ചു. 

ഹിരണ്‍മയിയുടെ ഭരതനാട്യത്തിന് വായ്പ്പാട്ട് അപര്‍ണ്ണ കെ ശര്‍മ്മയും മൃദംഗത്തില്‍ ചെന്നൈ  ഹരി ബാബുവും, വയലിനില്‍ ചെന്നൈ ഗണേശനും പക്കം വായിച്ചു. രാജശ്രീ ഡൊഗടേ കഥകില്‍ അവതരിപ്പിച്ച തക്കാറും ചക്രയും അരങ്ങ് തകര്‍ത്തപ്പോള്‍ ജയ്പൂര്‍ ലക്‌നൗ ഘരാനകളുടെ സംയോജനവും തന്റെ പാദ ചലനങ്ങളിലൂടെ കലാകാരി വിവരിച്ചു. 

ഹസ്തഭേദങ്ങളിലൂടെയും മുഖാഭിനയങ്ങളിലൂടെയും പ്രേക്ഷക മനസ്സിനെ കീഴടക്കുന്നതായിരുന്നു രാജശ്രീയുടെ കഥക് നൃത്തം. ഹൈദരാബാദിലെ നാട്യവേദ സംഘം അവതരിപ്പിച്ച കൂച്ചുപ്പുടിയും ആസ്വാധകര്‍ ഏറ്റെടുത്തു. കലാകാരികള്‍ക്ക് ദേവസ്ഥാനാധിപതി ഡോ.ഉണ്ണി സ്വാമികള്‍ പൊന്നാടയും പ്രശസ്തി പത്രവും ശില്പവും നല്കി ആദരിച്ചു.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories