Share this Article
KERALAVISION TELEVISION AWARDS 2025
കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞു; നിരവധിപേർക്ക് പരിക്ക്
വെബ് ടീം
posted on 04-02-2025
1 min read
BUS

കോഴിക്കോട്: അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.ബൈക്കിൽ ഇടിച്ചാണ് ബസിന്റെ നിയന്ത്രണം വിട്ടതെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന പ്രാഥമിക വിവരം. ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.

പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരിൽ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജിലും ഒരാൾ ബേബി മെമ്മോറിയൽ ആശുപത്രിയിലും ചികിത്സയിലാണ്.

ബൈക്ക് പൂർണമായും തകർന്നിട്ടുണ്ട്. ബസിൽ നിറയെ ആളുകളുണ്ടായിരുന്നു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories